English| മലയാളം
kanhangad

കാസര്‍കോഡ്‌ ജില്ലയിലെ ഒരു പ്രധാന പട്ടണവും നഗരസഭയുമാണ് കാഞ്ഞങ്ങാട്. കാസര്‍കോഡിന്റെ തെക്കു ഭാഗത്തായി കാസര്‍കോഡ് പട്ടണത്തില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്നത്. നഗര കേന്ദ്രമായ കോട്ടച്ചേരിയില്‍ നിന്നും അര കിലോമീറ്റര്‍ തെക്കായി പുതിയകോട്ടയില്‍ (പുതിയ കോട്ട എന്ന അര്‍ത്ഥം വരുന്ന ഹോസ ദുര്‍ഗ്ഗ എന്ന കന്നഡ പദത്തില്‍ നിന്നാണ് പുതിയകോട്ട എന്ന പേരുണ്ടായത്) മുനിസിപ്പല്‍ കാര്യാലയവും മറ്റ് ഭരണ സംബന്ധമായ കെട്ടിടങ്ങളും പോലീസ് സ്റ്റേഷനും കോടതിയും സര്‍ക്കാര്‍ ആശുപത്രിയും സ്ഥിതിചെയ്യുന്നു. പട്ടണത്തിലെ ഒരു പ്രധാന ആകര്‍ഷണം മോസ്ക്കിലെ വളരെ ഉയരമുള്ള ഒരു മിനാരം ആണ്. നഗരത്തിലെ ധനികരായ മുസ്ലീം കച്ചവട സമുദായാംഗങ്ങളുടെ സംഭാവനയാണ് ഇത്.